സംസ്ഥാനത്ത് ഇന്ന് 35,801 പേർക്ക് കോവിഡ്; 68 മരണം
സംസ്ഥാനത്ത് ഇന്ന് 35,801 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,23,980 സാംപിളുകളാണ് പരിശോധിച്ചത്. 68 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ശതമാനമാണ്. ഇതുവരെ ആകെ 1,70,33,341 സാംപിളുകളാണ് പരിശോധിച്ചത്.
ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന ഒരാൾക്കു രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്്. ഇന്ന് 68 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5,814 ആയി. ചികിത്സയിലായിരുന്ന 29,318 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.
പോസിറ്റീവായവരുടെ കണക്ക്: എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂർ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂർ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസർകോട് 766, വയനാട് 655.
നെഗറ്റീവായവരുടെ കണക്ക്: തിരുവനന്തപുരം 2632, കൊല്ലം 2687, പത്തനംതിട്ട 933, ആലപ്പുഴ 2147, കോട്ടയം 1447, ഇടുക്കി 109, എറണാകുളം 3393, തൃശൂർ 1929, പാലക്കാട് 3334, മലപ്പുറം 3621, കോഴിക്കോട് 4341, വയനാട് 187, കണ്ണൂർ 1562, കാസർകോട് 996.
രോഗം സ്ഥിരീകരിച്ചവരിൽ 316 പേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 32,627 പേർക്ക് സമ്പർക്കത്തിലൂടെയാണ് ബാധിച്ചത്. 2743 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4668, തിരുവനന്തപുരം 3781, മലപ്പുറം 3534, കോഴിക്കോട് 3728, തൃശൂർ 3730, പാലക്കാട് 1180, കൊല്ലം 2377, കോട്ടയം 2080, കണ്ണൂർ 2103, ആലപ്പുഴ 2085, ഇടുക്കി 981, പത്തനംതിട്ട 903, കാസർകോട് 740, വയനാട് 637 എന്നിങ്ങനെയാണ് സമ്പർക്കത്തിന്റെ കണക്ക്.
Comments
Post a Comment