ഹൃദയം കൊണ്ട് പന്തെറിയുന്നൊരാൾ

 മൂനാം വയസ്സിൽ തന്റെ വലതുകൈയിലെ നടു വിരലിന്റെ അറ്റം വാതിലിനുള്ളിൽ കുടുങ്ങി അറ്റു വീഴുന്നന്ന് തുടങ്ങിയതാണ് പരിക്കുമായുള്ള  പാറ്റ് കമ്മിൻസിന്റെ അഗാതമായ ബന്ധം,

പക്ഷെ അതൊന്നും ഫാസ്റ്റ് ബൗളർ ആവാനുള്ള ആ പയ്യന്റെ ആഗ്രഹത്തെ തകർക്കാൻ സാധിക്കുന്നവ അല്ലായിരുന്നു ....


ഓർമ്മയിലേക്ക് ആ 18 വയസ്സുകാരൻ കടന്നു വരുകയാണ് ,വാണ്ടറേഴ്‌സിൽ അരങ്ങേറ്റ ദിനത്തിൽ തീപ്പൊരി ചിതറിയ ആ 18 വയസ്സുകാരൻ ,സെക്കന്റ് ഇന്നിങ്സിൽ പേര് കേട്ട സൗത്ത് ആഫ്രിക്കൻ ബാറ്റിംഗ് നിരയിലെ 6 തലകളെടുത്തു തുടങ്ങുന്ന കരിയർ ടീമിന് 19 റൺസ് ജയിക്കാൻ വേണ്ട സാഹചര്യത്തിൽ എട്ടാമനായി ക്രീസിലെത്തി 13 റൻസുകൾ സ്വന്തമാക്കി തന്റെ ആദ്യ ടെസ്റ്റിൽ തന്നെ ഓസീസിനെ വിജയത്തിലേക്ക് നയിച്ച കൗമാരക്കാരനായ പാറ്റ് കമ്മിൻസ് .


ഓസ്‌ട്രേലിയയുടെ Next Big Thing എന്ന് ലോകത്തിന് വിശേഷിപ്പിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം ...


പിന്നീട് അയാൾ മറ്റൊരു ടെസ്റ്റിൽ പന്തെറിയുന്നത് 6 വർഷങ്ങൾക്ക് ശേഷമാണ്,കരിയർ തന്നെ ഇല്ലാതാക്കാവുന്ന back fracture നോട് പട വെട്ടി അയാൾ വീണ്ടും തിരിച്ചു വരുകയാണ് ,അതിനു ശേഷം കഴിഞ്ഞ മൂന് വർഷത്തെ കാലയളവിൽ ടെസ്റ്റ് ക്രിക്കറ്റിൽ കമ്മിൻസിനോളം പ്രകടനങ്ങളിൽ സ്ഥിരത പുലർത്തുന്ന മറ്റൊരു ഫാസ്റ്റ് ബൗളർ ഇല്ലെന്ന് തന്നെ പറയാം ,ഏതൊരു സാഹചര്യത്തിലും ഏതൊരു എതിരാളികൾക്കെതിരെയും ഒരു പോലെ മികച്ചു നില്ക്കാൻ സാധിക്കുമ്പോൾ അയാൾ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ബൗളർ ആയി മാറുകയാണ് ...


ഒരോ ബോളിലും തന്നെ മുഴുവനായി സമർപ്പിച്ചു ഓടിയടുക്കുന്നവൻ ,


തന്നിലുള്ളതെല്ലാം നൽകുന്നവൻ ക്രൂഷ്യൽ കൂട്ടുകെട്ടുകൾ പിറക്കുമ്പോൾ അതിന് വിരാമമിടാൻ നായകൻ ഉറ്റുനോക്കുന്ന മുഖം .


നാട്ടിലും വിദേശത്തും ആ ആവറേജിൽ വലിയ മാറ്റം വരുന്നില്ല എന്നത് അയാളിലെ എലൈറ്റ് ബൗളറിലെ ഒരു ഹാൾ മാർക്ക് ആയി എടുത്തു കാട്ടാവുന്ന ഘടകവുമാണ്...


ഹൃദയം കൊണ്ട് പന്തെറിഞ്ഞു അയാൾ മുന്നേറുമ്പോൾ അതൊരു പ്രചോദനം തന്നെയാണ് പരിക്കുകൾ തകർക്കുന്ന നാഗർക്കോട്ടിയെ പോലുള്ള യുവ മുഖങ്ങൾക്ക് എന്തുകൊണ്ടും മാതൃകയാക്കാവുന്ന താരം 


28വയസ്സുകാരനാണ് ..


ഹൃദയം കൊണ്ട് പന്തെറിയുന്നവനാണ് .....


ഈ പ്രകടനങ്ങൾ തുടർന്നാൽ കരിയർ വൈൻഡ് അപ്പ് ചെയ്യുമ്പോൾ എക്കാലത്തെയും മികച്ചവരുടെ നിരയിൽ ചരിത്രം ഇരിപ്പിടം നല്കാൻ പോവുന്നവനെന്ന് നിസംശയം പറയാൻ സാധിക്കുന്ന മുഖം ...


Happy Birthday Pat Cummins


Comments

Popular posts from this blog

ഇൻഡ്യയിലെ അധീശ സാഹിത്യങ്ങൾ, കീഴാള-ദലിത് അനുഭവങ്ങളെയും ഇടങ്ങളെയും അറപ്പുളവാക്കുന്നതായാണ് വിഭാവന ചെയ്യുന്നത്.

എന്താണ് നിപ വൈറസ്? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ? എല്ലാവരും അറിഞ്ഞിരിക്കേണ്ടത്

Muharram 2021: Know The Date, History And Its Significance For Muslims