ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ അത്ഭുത താരമായി അര്‍സാന്‍ നാഗ്വസ്വല്ല : ഐപിൽ പോലും കളിച്ചിട്ടില്ലാത്ത താരം ആരെന്ന് അറിയാം
ജൂണില്‍ വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കിവീസ് എതിരെയാണ് ഫൈനൽ മത്സരം.ശേഷം ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് പരമ്പരക്കായുള്ള സംഘത്തെയും കൂടിയാണ് സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചത് . ഫിറ്റ്നസ് ടെസ്റ്റ് ക്ലിയർ ചെയ്താൽ ടീമിൽ ഉൾപ്പെടുത്തും എന്ന നിലയിൽ രാഹുലിനെയും വിക്കറ്റ് കീപ്പർ സാഹയെയും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഇപ്പോൾ താരങ്ങൾക്കിടയിൽ കോവിഡ് വ്യാപന സാഹചര്യം കാരണം ഐപിൽ മത്സരങ്ങൾ മാറ്റിവെച്ചതിന് ഉടനടി പിന്നാലെയാണ് ടീം പ്രഖ്യാപനം .നാല് താരങ്ങളെ ടീമിനൊപ്പം റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .ഇവരും ഇംഗ്ലണ്ടിലേക്ക് പറക്കും . അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, അവേശ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല എന്നിവരാണ് ഇന്ത്യൻ സ്‌ക്വാഡിലെ സ്റ്റാന്‍ഡ് ബൈ താരങ്ങള്‍. ഇതിൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഏറെ പരിചയമില്ലാത്ത പേരാണ് അര്‍സാന്‍ നാഗ്വസ്വല്ല.ഐപിഎല്ലിൽ പോലും കളിക്കാത്ത അർസാൻ റിസർവ് താരമായാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെത്തിയത്. ഇത്തവണത്തെ ഐപിൽ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നെറ്റ്‌സ് ബൗളറായിരുന്ന താരം ഗുജറാത്തിന്റെ ഇടംകൈയൻ പേസ് ബൗളർ കൂടിയാണ്. 16 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്ന് 62 വിക്കറ്റ് നേടിയിട്ടുള്ള താരം കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിൽ എട്ട് കളിയിൽ 41 വിക്കറ്റുകൾ വീഴ്ത്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .ആദ്യമായിട്ടാണ് താരം ഇന്ത്യൻ ടീമിനൊപ്പം ചേരുന്നത് .അതേസമയം 28 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യ പാർസി താരമാണ് അര്‍സാന്‍ നാഗ്വസ്വല്ല .നേരത്തെ 1993ൽ വനിതാ ടീമംഗമായിരുന്ന ഡയാന എഡുൽജിയാണ് അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ച പാർസി താരം.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ അവസാനമായി കളിച്ച പാർസി താരം ഫാറൂഖ് എഞ്ചിനീയറാണ് .
Comments
Post a Comment