Muharram 2021: മുഹറം; സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസം

 


ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ആദ്യ മാസമാണ് മുഹറം. പരിശുദ്ധ ഇസ്ലാമിൽ വളരെയേറെ പ്രാധാന്യം മുഹറത്തിന് നൽകിവരുന്നു. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളിൽ നിന്ന് അള്ളാഹു ആദരിച്ച മാസമാണ് മുഹറം. പരിശുദ്ധ ഖുറാനും തിരുസുന്നത്തും ഈ മാസത്തിൻ്റെ മഹത്വം വെളിപ്പെടുത്തുന്നുണ്ട്. മുഹറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്നാണ് വിളിക്കുന്നത്. മുഹറത്തിലെ വളരെ പവിത്രമായ ദിനങ്ങളാണ് താസൂആ, ആശൂറായും. ഈ ദിനങ്ങളിലെ നോമ്പ് വളരെ പുണ്യമുള്ള കാര്യമായാണ് കണക്കാക്കുന്നത്.

ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാനമായ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണിത്. ഓരോ ഇസ്ലാം മത വിശ്വാസികളും ജീവിതത്തിലെ തെറ്റുകളെയും പോരായ്മകളെയും വിലയിരുത്തി സൽപ്രവര്‍ത്തനങ്ങള്‍ അനുഷ്ഠിക്കാൻ ഒരുങ്ങുന്ന പുതുവര്‍ഷമാണ് മുഹ്റം മുതൽ ആരംഭിക്കുന്നത്. യുദ്ധങ്ങളും സംഘര്‍ഷങ്ങളം അരങ്ങേറിയ ജാഹിലിയ്യാ യുഗത്തിലും വളരെ പവിത്രത മുഹ്റം മാസത്തിന് നൽകി വന്നു. ഇസ്ലാം നിയമമനുസരിച്ച് യുദ്ധം നിരോധിക്കപ്പെട്ട നാലുമാസങ്ങളില്‍ ഒന്നാണ് മുഹ്റം.

മുഹ്റം പത്തിലെ സുപ്രധാന സംഭവങ്ങൾ

ആദം നബി മുതല്‍ മുഹമ്മദ്‌ നബി വരെയുള്ള പല നബിമാരുടെയും ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ക്ക്‌ അല്ലാഹു തിരഞ്ഞെടുത്തത്‌ ഈ ദിവസത്തെയാണ്‌. നൂഹ്‌നബി, ഇബ്‌റാഹീം നബി, യൂസുഫ് നബി, യഹ്ഖൂബ്നബി, മൂസാ നബി, അയ്യൂബ്‌ നബി, യൂനുസ്‌ നബി, ഈസാ നബി തുടങ്ങിയ നബിമാരെ വിവിധ പരീക്ഷണങ്ങളില്‍ നിന്നും ശത്രു ശല്യങ്ങളില്‍ നിന്നും മറ്റും രക്ഷപ്പെടുത്തിയ ദിവസമാണത്‌

.ആദം അലൈ സലാമിൻ്റെ തൗബ അള്ളാഹു സ്വകരിച്ച സമയമാണ് മുഹറം ആശുറാഹ് (മുഹറം പത്ത്). മഹാനായ ഇതിരീസ് അലൈ സലാമിനെ നാലാം ആകാശത്തേക്ക് ഉയര്‍ത്തിയതും ഈ ദിനമാണ്. മൂന്നാമത്തെ സംഭവമായ നൂഹ് നബിയുടെ കപ്പല്‍ ജൂദീ പര്‍വ്വതത്തില്‍ യാത്ര അവസാനിപ്പിച്ചതും നങ്കൂരമിട്ടതും മുഹറം പത്തിനാണ്. മറ്റൊരു സംഭവം നംറൂദിന്റെ തീകുണ്ഡാരത്തില്‍ നിന്ന് ഇബ്രാഹീം നബിയെ രക്ഷപ്പെടുത്തിയതും മുഹറം ആശൂറാഹിനാണ്. നൂഹ് നബിയെ കപ്പലില്‍ കയറ്റി സമൂഹത്തിന് നല്‍കിയ ആ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും ഇതേ ദിനത്തിലാണ്. മഹാനായ ഖലീമുല്ലാഹി മൂസ നബിക്ക് തൗറാത്ത് ഇറക്കിക്കൊടുത്തതും മുഹറത്തിലാണ്. മഹാനായ യാക്കൂബ് നബിയുടെ കാഴ്ചശക്തി അള്ളാഹു തിരിച്ചു കൊടുത്തതും മഹാനായ സുലൈമാൻ നബിക്ക് അള്ളാഹു രാജാധികാരം നൽകിയതും മുഹറം പത്തിനാണ്.മഹാനായ അയ്യൂബ് നബിയുടെ രോഗം മാറ്റിക്കൊടുത്തതും യൂനുസ് നബി മത്സ്യത്തിൻ്റെ ഉദരത്തിൽ നിന്ന് പുറത്തേക്ക് വന്നതും ഈ പുണ്യ ദിനത്തിൽ തന്നെയാണ്. മഹാനായ സക്കരിയ നബി സന്താനസൗഭാഗ്യത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. സക്കരിയ നബിയുടെ പ്രാര്‍ത്ഥന അള്ളാഹു സ്വീകരിക്കുകയും യഹിയ എന്ന കുഞ്ഞിനെ അള്ളാഹു നൽകുകയും ചെയ്തു. മഹാനായ ഖലീമുല്ലാഹി മൂസ നബിക്ക് തൗറാത്ത് ഇറക്കിക്കൊടുത്തതും, യൂസുഫ് നബിയെ ജയില്‍ മോചിതരാക്കിയതും ഫറോവ കടലിൽ മുങ്ങിമരിക്കുന്നതും മുഹറത്തിലാണ്. ഇങ്ങനെയുള്ള സുപ്രധാന സംഭവങ്ങൾക്ക് സാക്ഷിയായ ദിനമാണ് മുഹ്റം പത്ത്.

മുഹ്റത്തിലെ നോമ്പ്

മുഹറം മാസത്തില്‍ നോമ്പെടുക്കല്‍ വളരെ പുണ്യമുള്ള കാര്യമാണെന്ന് പ്രവാചകര്‍ പറയുന്നു. മുഹ്റം പത്തിന് മാത്രമല്ല, ഒമ്പതിനോ അസാധ്യമെങ്കില്‍ പതിനൊന്നിനോ നോമ്പനുഷ്ടിക്കല്‍ സുന്നത്താണെന്ന് കൂടി കിത്താബുകളിൽ വ്യക്തമാക്കുന്നുണ്ട്. ആദ്യ പത്ത് മുഴുവൻ നോമ്പ് പുണ്യമുള്ള ദിനങ്ങളുമാണ്. ഒരു നോമ്പിന് മുപ്പത് നോമ്പിന്റെ പുണ്യം ലഭിക്കുമെന്നും പല മുന്‍കാല പണ്ഡിതരും പറഞ്ഞിട്ടുണ്ട്.

റമളാന്‍ മാസത്തിലെ നോമ്പിനു ശേഷം ശ്രേഷ്ഠതയുള്ള നോമ്പ് മുഹറത്തിലേതാണ്. ആശൂറാഅ് നോമ്പ് ഒരു വര്‍ഷത്തെ പാപങ്ങള്‍ക്ക് പരിഹാരമാണ്. ഈ ദിവസത്തെ പ്രാര്‍ത്ഥനയ്ക്കും വളരെയേറെ പ്രത്യേകതകളും പറയുന്നുണ്ട്.

Comments

Popular posts from this blog

ഇൻഡ്യയിലെ അധീശ സാഹിത്യങ്ങൾ, കീഴാള-ദലിത് അനുഭവങ്ങളെയും ഇടങ്ങളെയും അറപ്പുളവാക്കുന്നതായാണ് വിഭാവന ചെയ്യുന്നത്.

എന്താണ് നിപ വൈറസ്? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ? എല്ലാവരും അറിഞ്ഞിരിക്കേണ്ടത്

Muharram 2021: Know The Date, History And Its Significance For Muslims