Posts

Showing posts from July, 2021

ബീമാപള്ളിക്കാരെ ‘കേരളം’ ഇപ്പോഴും വെടിവെച്ചുകൊണ്ടിരിക്കുന്നു- എൻ പി ജിഷാർ

 ഒരു രാഷ്ട്രീയ കൊലപാതകത്തോട് അത്യന്തം വൈകാരികവും പ്രതിഷേധാത്മകവുമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യസന്ദര്‍ഭത്തിലാണ് കേരളമിപ്പോള്‍. ഒരു മനുഷ്യന്‍ കൊലചെയ്യപ്പെടുന്നതില്‍ കേരളീയര്‍ ഇത്രയേറെ ആത്മ ദുഃഖമനുഭവിക്കുമോയെന്നും മലയാള മാധ്യമങ്ങള്‍ ഇത്രമേല്‍ തീവ്രമായ മാനവിക ബോധം പ്രകടിപ്പിക്കുമോയെന്നും സംശയിക്കാവുന്നത്ര ആഴമേറിയ വൈകാരികതകള്‍. ടി.പി ചന്ദ്രശേഖരന്‍റെ മരണവും അതിന്‍റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും അത് സൃഷ്ടിച്ചേക്കാവുന്ന സെന്‍സേഷണല്‍ മാധ്യമ സാധ്യതകളും അവഗണിച്ചുകൊണ്ടല്ല ഈ സംശയം. എങ്കിലും ഒരൊറ്റയാളുടെ മരണത്തെപ്പോലും ഇങ്ങനെ നേരിടാന്‍ കഴിയുന്നവരാണ് കേരളീയര്‍ എന്ന അറിവ് ഒട്ടൊരു ആശ്ചര്യമുണ്ടാക്കുന്നുണ്ട്. ഈ മരണാനന്തര കോലാഹലങ്ങള്‍ക്കിടയിലേക്ക് മെയ് 17 കടന്നുവരുന്നുവെന്നത് കൊണ്ടുകൂടിയാണ് ഈ ആശ്ചര്യം. അധികമാരും ഓര്‍ക്കാനിടയില്ലാത്ത ഒരു സാധാരണ ദിനമാണിപ്പോള്‍ ഇത്. എന്നാല്‍ കേരളത്തിന്‍റെ ഭരണകൂട ഭീകരതയുടെ ചരിത്രത്തില്‍ അസമാനമായ ദിവസമാണിത്. ആറ് മലയാളികളെ അവരുടെ സ്വന്തം ഭരണകൂടം വെടിവച്ചുകൊന്ന കറുത്ത ദിനം. സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്തത്രയും ഭീകരമായ പോലിസ് വേട്ടക്ക് കേരളം സാക്ഷിയായ ...

ഭാഷാ നാസിസവും ലിംഗ ഭാഷയും

 ഭാഷയിൽ ലിംഗപരമായ അരികുവത്കരണം സ്ത്രീകൾക്ക് എല്ലാ കാലത്തും നേരിടേണ്ടി വന്നിട്ടുണ്ട്. മലയാള ഭാഷയിൽ മാത്രമല്ല, ലോകത്തെല്ലാ ഭാഷകളിലും അതുണ്ട്. എന്നാൽ സാംസ്കാരിക പൈതൃകമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഭാഷക്കകത്ത് അത്തരം ലിംഗപരമായ അടിച്ചമർത്തലുകൾ കൂടുതലാണ്. സ്ത്രീയെ പുരുഷാധിപത്യം (partriarchy) എങ്ങനെ വാർത്തെടുക്കുന്നുവോ, അതിന്റെ പ്രതിഫലനമെന്ന പോലെ തന്നെയാണ് ഭാഷയിലും സ്ത്രീയെ നിർമിച്ചെടുക്കുന്നത്. അതായത്, ഈ പുരുഷാധിപത്യത്തെ എക്കാലവും നിലനിർത്താൻ അവർ തന്നെ ഉണ്ടാക്കിയ ഭാഷയിൽ, അത്തരം പദപ്രയോഗങ്ങൾ നിലനിർത്തേണ്ടത് പുരുഷാധിപത്യത്തിന്റെ ആവശ്യമാണ്. ലിംഗ നിർണയത്തിൽ ഭാഷകൾ വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും, ഓരോ ഭാഷ ഗോത്രത്തിലെന്നതിലുപരി ഒരേ ഗോത്രത്തിനകത്തെ ഭാഷകൾ തമ്മിൽ ഭാഷയുടെ കാര്യത്തിൽ ലിംഗ സമീപനത്തിൽ വ്യത്യസ്തത പുലർത്തുന്നുണ്ടന്നും മനസിലാക്കാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, തിരുവനന്തപുരത്തെ ഒരു സ്ത്രീലിംഗ ഭാഷ ചിലപ്പോൾ കോട്ടയത്തോ എറണാകുളത്തോ ‘ജെന്റർ ന്യൂട്രൽ’ ഭാഷയായിരിക്കാം. അതേസമയം, ആ ഭാഷ കണ്ണൂരോ കാസർകോഡോ പുരുഷ ഭാഷയായി മാറിയേക്കാം. ഇവിടെയാണ് ഗോത്രത്തിനകത്തെ ഭാഷകൾ, ഭാഷാ ഗോത്രത്തിൽ നിന്നും വ്യത്യാസ...

ഇൻഡ്യയിലെ അധീശ സാഹിത്യങ്ങൾ, കീഴാള-ദലിത് അനുഭവങ്ങളെയും ഇടങ്ങളെയും അറപ്പുളവാക്കുന്നതായാണ് വിഭാവന ചെയ്യുന്നത്.

 ഇൻഡ്യയിലെ സാമൂഹികശാസ്ത്ര പഠനങ്ങളിൽ, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ അനുഭവ ലോകങ്ങളെയും സിദ്ധാന്തങ്ങളെയും തമ്മിൽ യോജിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ വിഭിന്ന രീതികൾ ‘ദ് ക്രാക്ഡ് മിറർ: ആൻ ഇൻഡ്യൻ ഡിബേറ്റ് ഓൺ എക്സ്പീരിയന്‍സ് ആന്‍ഡ് തിയറി’ എന്ന പുസ്തകത്തില്‍ രാഷ്ട്രീയ ചിന്തകനായ ഗോപാല്‍ ഗുരുവും തത്വചിന്തകനായ സുന്ദർ സരൂക്കെയും വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രധാനമായും ദലിത്‌-ബഹുജൻ അനുഭവ ലോകങ്ങളെ ഇൻഡ്യൻ അക്കാദമികളിലെ വരേണ്യ സമൂഹം പ്രയോഗിക്കുന്നതിന്റെ നീതിരാഹിത്യവും, കീഴാള-ദലിത്‌ മണ്ഡലത്തില്‍ നിന്നുയരുന്ന സിദ്ധാന്തവത്കരണത്തെ അവര്‍ തന്നെ വിമര്‍ശിക്കുന്നതിനെ കുറിച്ചുമാണ് ചര്‍ച്ചചെയ്യുന്നത്. ഈ വ്യവഹാരങ്ങള്‍ സൃഷ്ടിച്ച പ്രധാനപ്പെട്ട കാര്യം സാമൂഹികശാസ്ത്ര പഠനങ്ങളിലും മാനവിക-സാഹിത്യ പഠനങ്ങളിലും മുന്‍പുള്ളതില്‍ നിന്നും വ്യത്യസ്തമായി ‘അനുഭവം’ ഒരു പ്രധാനപ്പെട്ട സംവര്‍ഗമായി (Category) മാറി എന്നതാണ്. തത്വചിന്ത, സാഹിത്യം, സാമൂഹികശാസ്ത്രം, ചരിത്രം പോലുള്ള വ്യത്യസ്ത വിജ്ഞാന മേഖലകളിലേക്ക് വികസിപ്പിക്കാവുന്ന പ്രമേയങ്ങളാണ് തങ്ങളുടെ സംവാദത്തിന്റെ അടിസ്ഥാനമെന്ന് ആമുഖത്തില്‍ ഇവർ സൂചിപ്പിക്കുന്നുണ്ട്. ദലിത്-കീഴാള അനു...

ഇസ്രയേൽ-ഫലസ്തീആധുനിക രാഷ്ട്രീയ പ്രശ്നമാണ്

 ഇന്ന് ആഗോള രാഷ്ട്രീയ രംഗത്ത് ഏറ്റവും പ്രമുഖമായി ചർച്ച ചെയ്യപ്പെടുന്ന, വളരെ പ്രധാനപ്പെട്ട വിഷയമാണ് ഫലസ്തീൻ പ്രശ്നം. അങ്ങ് പശ്ചിമേഷ്യയിൽ നടക്കുന്ന ഒരു രാഷ്ട്രീയ പ്രശ്നം മാത്രമല്ല, നമ്മുടെ നീതിബോധത്തെയും ധാർമികതയെയും പിടിച്ചുലക്കുന്ന ഒരു കാര്യമാണത്. അതുകൊണ്ടുതന്നെ, വൈയക്തികമായും സാമൂഹികമായും നമ്മോടു തന്നെ പല ചോദ്യങ്ങളും അതു ചോദിക്കുന്നുണ്ട്. ഫലസ്തീൻ പ്രശ്നത്തോട് നാം എടുക്കുന്ന സമീപനം അപ്രകാരം നമ്മുടെ തന്നെ രാഷ്ട്രീയ ബോധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒന്നു രണ്ടു കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് ചരിത്രപരമായ ചില വസ്തുതകളിലേക്കു കടക്കാം. ഇരുകൂട്ടർ തമ്മിലുള്ള പോരാട്ടമെന്ന് ഈ പ്രശ്നം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇസ്രായേലിന് തുല്യശക്തിയായി ഫലസ്തീനെ കണക്കാക്കുന്ന ഈ വീക്ഷണം അബദ്ധജഡിലമായ ഒന്നാണ്. കാരണം, ഇസ്രായേൽ സ്ഥാപനത്തിനു ശേഷം ബാക്കി വന്നിട്ടുള്ള കിഴക്കൻ ജെറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ എന്നീ പ്രദേശങ്ങൾ പോലും ഇസ്രായേൽ അധീനതയിലാണ് ഉള്ളത്. 1967ൽ ഇസ്രായേൽ ഫലസ്തീനെതിരെ നടത്തിയ യുദ്ധത്തിൽ പിടിച്ചടക്കിയ പ്രദേശങ്ങളാണ് ഇവയെല്ലാം. ഒരു പ്രദേശത്തുകാരായ ജനത തങ്ങൾക്കു മേലെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന...