ബീമാപള്ളിക്കാരെ ‘കേരളം’ ഇപ്പോഴും വെടിവെച്ചുകൊണ്ടിരിക്കുന്നു- എൻ പി ജിഷാർ
ഒരു രാഷ്ട്രീയ കൊലപാതകത്തോട് അത്യന്തം വൈകാരികവും പ്രതിഷേധാത്മകവുമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യസന്ദര്‍ഭത്തിലാണ് കേരളമിപ്പോള്‍. ഒരു മനുഷ്യന്‍ കൊലചെയ്യപ്പെടുന്നതില്‍ കേരളീയര്‍ ഇത്രയേറെ ആത്മ ദുഃഖമനുഭവിക്കുമോയെന്നും മലയാള മാധ്യമങ്ങള്‍ ഇത്രമേല്‍ തീവ്രമായ മാനവിക ബോധം പ്രകടിപ്പിക്കുമോയെന്നും സംശയിക്കാവുന്നത്ര ആഴമേറിയ വൈകാരികതകള്‍. ടി.പി ചന്ദ്രശേഖരന്‍റെ മരണവും അതിന്‍റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും അത് സൃഷ്ടിച്ചേക്കാവുന്ന സെന്‍സേഷണല്‍ മാധ്യമ സാധ്യതകളും അവഗണിച്ചുകൊണ്ടല്ല ഈ സംശയം. എങ്കിലും ഒരൊറ്റയാളുടെ മരണത്തെപ്പോലും ഇങ്ങനെ നേരിടാന്‍ കഴിയുന്നവരാണ് കേരളീയര്‍ എന്ന അറിവ് ഒട്ടൊരു ആശ്ചര്യമുണ്ടാക്കുന്നുണ്ട്. ഈ മരണാനന്തര കോലാഹലങ്ങള്‍ക്കിടയിലേക്ക് മെയ് 17 കടന്നുവരുന്നുവെന്നത് കൊണ്ടുകൂടിയാണ് ഈ ആശ്ചര്യം. അധികമാരും ഓര്‍ക്കാനിടയില്ലാത്ത ഒരു സാധാരണ ദിനമാണിപ്പോള്‍ ഇത്. എന്നാല്‍ കേരളത്തിന്‍റെ ഭരണകൂട ഭീകരതയുടെ ചരിത്രത്തില്‍ അസമാനമായ ദിവസമാണിത്. ആറ് മലയാളികളെ അവരുടെ സ്വന്തം ഭരണകൂടം വെടിവച്ചുകൊന്ന കറുത്ത ദിനം. സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്തത്രയും ഭീകരമായ പോലിസ് വേട്ടക്ക് കേരളം സാക്ഷിയായ ...